പഠിച്ചത് നാടിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ ജീവിതം ഉഴിഞ്ഞുവച്ച ആളായിരുന്നു ജി വിക്രമന്‍നായര്‍, സിപി രാജശേഖരന്‍

ജി. വിക്രമന്‍നായര്‍ അനുസ്മരണ സമ്മേളനം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് ആര്‍ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Advertisement

ശാസ്താംകോട്ട. പഠിച്ചത് നാടിനുവേണ്ടി പ്രയോജനപ്പെടുത്തണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിച്ച് നടപ്പാക്കുകയും ചെയ്ത പരിസ്ഥിതി കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു ജി വിക്രമന്‍നായരെന്ന് മാധ്യമപ്രവര്‍ത്തകന്‍ സിപി രാജശേഖരന്‍ അനുസ്മരിച്ചു.ഗ്രാമകര്‍ഷക ഫെര്‍ട്ടിലൈസര്‍ കമ്പനി ആ ചിന്തകളുടെ ഫലമായിരുന്നു, അദ്ദേഹത്തിന്‍റെ മികവ് നാട് നന്നായി തിരിച്ചറിഞ്ഞോ എന്ന് സംശയമാണ്. അദ്ദേഹം ബിസിനസുകാരനല്ലാതിരുന്നതാണ് വേണ്ടത്ര വിജയിക്കാതെ പോകാന്‍ കാരണം.

തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് ആര്‍ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എസ് ബാബുജി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്‌റ് ഗീത, കെ എസ്എം ഡിബികോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ സി പ്രകാശ്, ഡോ.പി കമലാസനന്‍, രാമാനുജന്‍ തമ്പി, പി.ആന്റണി, എസ് .ദിലീപ്കുമാര്‍,ഡോ.സുരേഷ്, നിസാം,ശാസ്താംകോട്ട ഭാസ്, ഉല്ലാസ് കോവൂര്‍, ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി എന്നിവര്‍ പ്രസംഗിച്ചു.

Advertisement