വാർത്താനോട്ടം

Advertisement

2024 മെയ് 07 ചൊവ്വ

🌴കേരളീയം🌴

🙏ശശിധരൻ കർത്തായുടെ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപറ്റിയന്ന മാത്യൂ കുഴൽ നാടൻ്റ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.

🙏 പ്രമുഖ ചലച്ചിത്ര സംവിധായകൻ ഹരികുമാർ (70) അന്തരിച്ചു.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ശാന്തികവാടത്തിൽ.

🙏എസ്എസ്എൽ സി പരീക്ഷാ ഫലം നാളെ ഉച്ചകഴിന് 3 ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും.

🙏 മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം എൽ എ യ്ക്കുമെതിരെ കെ എസ് ആർ റ്റി സി ഡ്രൈവറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കാൻ കോടതി നിർദ്ദേശം.

🙏വോട്ടെടുപ്പ് കഴിഞ്ഞതോടെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും പോലീസ് സുരക്ഷാര്യ പുന:സ്ഥാപിച്ച് ആഭ്യന്തര വകുപ്പ്.

🙏 ചലചിത്ര സീരിയൽ താരം കനകലത (63) അന്തരിച്ചു.350 ൽ അധികം സിനിമകളിലും അനേകം സീരിയലുകളിലും അഭിനയിച്ചു.

🙏ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യത.

🙏 കൊയിലാണ്ടി തീരക്കടലിൽ നിന്ന് തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത ഇറാനിയൻ ബോട്ടും ആറ് തമിഴ് മത്സ്യതൊഴിലാളികളെയും കൊച്ചിയിലെത്തിച്ചു.

🇳🇪 ദേശീയം 🇳🇪

🙏ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു തുടങ്ങി.

🙏രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലും ഇന്ന് രാവിലെ മുതൽ വോട്ടെടുപ്പ് ആരംഭിച്ചു.

🙏സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് രജൗരി മണ്ഡലത്തില്‍ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി.

🙏ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, യുപി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ബംഗാള്‍, അസം, ഗോവ, ദമന്‍, ദിയു, ദാദ്ര നഗര്‍ ഹവേലി എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

🙏കന്യാകുമാരിയിൽ അഞ്ച് യുവഡോക്ടർമാർ പ്രവേശനം നിരോധിച്ച സ്വകാര്യ ബീച്ചില്‍ എത്തിയത് മറ്റൊരു വഴിയിലൂടെയെന്ന് വിവരം പുറത്ത്

🇦🇴 അന്തർദേശീയം 🇦🇽

🙏ലോകത്തെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട്, സൗദി അറേബ്യ റിയാദിൽ സന്ദർശകർക്കായി ഒരു വാട്ടർ എന്‍റർടൈൻമെന്‍റ് പാർക്ക് നിർമിക്കാൻ പദ്ധതിയിടുന്നു. ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്‍റ് കമ്പനിയുടെ ഡയറക്ടർ ബോർഡാണ് “അക്വാറിബിയ” എന്ന പേരിലുള്ള ഈ പാർക്കിന്റെ പ്രഖ്യാപനം നടത്തിയത്.

🙏ഖത്തറിന്റെ അജ്യാല്‍ ചലച്ചിത്ര മേളയ്ക്ക് നവംബര്‍ 16ന് തുടക്കമാകും. മത്സര വിഭാഗങ്ങളിലേക്കുള്ള ചിത്രങ്ങള്‍ ഈ മാസം 12 മുതല്‍ സമര്‍പ്പിക്കാം. മേയ് 12 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് സിനിമകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി.

🏏 കായികം 🏏

🙏അർജൻ്റീനയെ 1978 ലെ ഫുട്ബാൾ ലോകകപ്പ് ജേതാക്കളാക്കിയ പരിശീ
ലകൻ സീസർ ലൂയിസ് മെനോറ്റി (85) അന്തരിച്ചു.

🙏 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ടോട്ടനത്തെ നേരിട്ട ലിവർപൂളിന് 4-2 വിജയം.

🙏ഐ പി എല്ലിൽ പ്രതീക്ഷകൾ അസ്തമിച്ച മുംബൈ ഇൻഡ്യൻസിന് ആശ്വാസം .ഹൈദ്രാബാദിനെതിരെ 7 വിക്കറ്റ് ജയം. സൂര്യകുമാർ യാദവ് 51 പന്തിൽ നിന്ന് 102 റൺസ് നേടി

Advertisement