ജി.യേശുദാസൻ എക്കാലെത്തെയും ജനകീയനായ നേതാവ്:എം.എം ഹസ്സൻ

കാരാളിമുക്ക് : കോൺഗ്രസ്സ് നേതാവായിരുന്ന ജി.യേശുദാസൻ ജനകീയനായ നേതാവായിരുന്നെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ അഭിപ്രായപ്പെട്ടു.അദ്ദേഹത്തിൻ്റെ വീട്ടിലും സ്ഥാപനത്തിലും ഏത് സമയത്തും ജനങ്ങൾക്ക് കടന്ന് ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. കോൺഗ്രസ്സ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി കാരാളിമുക്കിൽ നടത്തിയ ജി.യേശുദാസൻ അനുസ്മരണ സമ്മേനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എം ഹസ്സൻ.

മണ്ഡലം പ്രസിഡൻ്റ് കടപുഴ മാധവൻപിള്ള അദ്ധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാഥ് അനുസ്മരണ പ്രഭാഷണം നടത്തി.എം.വി.ശശികുമാരൻ നായർ,കാരുവള്ളിൽ ശശി, കല്ലട വിജയൻ,കല്ലട രമേശ്, വൈ.ഷാജഹാൻ,കല്ലട ഗിരീഷ്,ബി.ത്രിദിപ്കുമാർ,രവി മൈനാഗപ്പള്ളി,പി.നൂർദീൻ കുട്ടി,തുണ്ടിൽ നൗഷാദ്,കെ.കൃഷ്ണൻകുട്ടി നായർ,ഉല്ലാസ്കോവൂർ,പി.കെ.രവി, കെ.സുകുമാരൻ നായർ,എബി പാപ്പച്ചൻ, ഗോകുലം അനിൽ,ഗിരീഷ് കണത്താർകുന്നം,പോൾസ്റ്റഫ്, ആർ.രാജപ്പൻ പിള്ള,സുരേഷ് ചന്ദ്രൻ ,ദിനകർ കോട്ടകുഴി,വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.


Advertisement