സിനിമാപറമ്പിലെ ആക്രിക്കടയിൽ നിന്നും രണ്ട് ലക്ഷം രൂപയോളം വില വരുന്ന ചെമ്പ് കമ്പി മോഷ്ടിച്ച പ്രതി പിടിയിൽ

Advertisement

ശാസ്താംകോട്ട : സിനിമാപറമ്പിന് സമീപമുള്ള ആക്രിക്കടയിൽ
മോഷണം നടത്തിയ പ്രതി പിടിയിൽ.കുണ്ടറ ഇളമ്പള്ളൂർ ചിറയിൽ പുത്തൻവീട്ടിൽ അനീഷ് (38)
ആണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്.നവംബർ 10ന് പുലർച്ചെ 3 ഓടെ കടയിൽ അതിക്രമിച്ചു കയറിയ പ്രതി 350 കിലോഗ്രാം തൂക്കം വരുന്നതും 2ലക്ഷം രൂപയോളം വില വരുന്നതുമായ ചെമ്പ് കമ്പി മോഷ്ടിച്ച് കടത്തുകയായിരുന്നു.

വാടകയ്ക്ക് എടുക്കുന്ന വാഹനത്തിൽ കറങ്ങി നടന്നാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്.ശാസ്താംകോട്ട എസ്ഐ
കെ.എച്ച് ഷാനവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രതി കവർച നടത്തുന്ന സി സി ടി വി ദൃശ്യം
Advertisement