പാതിരിക്കൽ റോഡിൽ കിഴകിട ഏലായിലെ കലുങ്ക് തകർന്നു;വലഞ്ഞ് യാത്രക്കാർ

Advertisement

ശാസ്താംകോട്ട : ശൂരനാട് വടക്ക് ഹൈസ്കൂൾ ജംഗ്ഷൻ -പാതിരിക്കൽ റോഡിൽ കിഴകിട ഏലയിൽ കലുങ്ക് തകർന്നു.നിത്യേന നൂറ് കണക്കിന് വാഹനങ്ങളും ശൂരനാട് ഹയർസെക്കന്ററി സ്കൂളിലേക്കും,ആശുപത്രി,
പഞ്ചായത്ത്,നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളിലേക്കുള്ള ഗതാഗതമാണ് തകരാറിലായത്. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് കോൺഗ്രസ് ഹൈസ്കൂൾ വാർഡ് കമ്മിറ്റി ആവശ്യപെട്ടു.അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.വാർഡ് പ്രസിഡന്റ് സുരേഷ് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ്‌ ആർ.നളിനാക്ഷൻ ഉത്ഘാടനം ചെയ്തു.കെ.വി അഭിലാഷ്,ഹരി സപര്യ,പ്രഭാകരൻ, ലിബു,കണ്ണൻ പി.ആർ,സന്തോഷ്‌,അജി തുടങ്ങിയവർ സംസാരിച്ചു.

Advertisement