Advertisement
ഓയൂർ :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൂയപ്പള്ളി വിളപ്പുറത്ത് കിഴക്കതിൽ വീട്ടിൽ ബിജുവിന്റെ ഭാര്യ (36) വയസുള്ള സജിനിമോൾ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരു മണിയോടെ എറണാകുളം അരൂരിൽ ആയിരുന്നു അപകടം. ചികിത്സയ്ക്കായി മകളും സജിനി മോളും എറണാകുളത്തേക്കു പോകുന്നതിനിടയിൽ അരൂരിൽ വെച്ച്ഇവർസഞ്ചരിച്ചിരുന്ന കാറുംട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റസജിനിമോളെയും മകൾ പത്തുവയസുകാരി അലോൺസ ബിജുവിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ (ഞായർ ) രാത്രി 12.30 നായിരുന്നു സജിനിമോൾ മരണപ്പെട്ടത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് .