പള്ളിയുടെ കല്ലറയിൽ നിന്ന് യുവാവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Advertisement

കോഴിക്കോട് .മലപ്പുറം ജില്ലാ അതിർത്തിയായ തോട്ടുമുക്കത്ത് മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ഈ മാസം നാലിന് മരിച്ച തോമസിന്റെ മൃതദേഹമാണ് പനമ്പിലാവ് സെന്റ് മേരീസ് പള്ളിയുടെ കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് നടപടി. തോമസ് മരിക്കുന്നതിന്റെ നാല് ദിവസം മുമ്പ് സുഹൃത്തുക്കളിൽ നിന്ന് മർദനമേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം അന്വേഷണം ആവശ്യപ്പെട്ടത്.
ഏറനാട് തഹസിൽദാർ ഹാരിസ് കപൂർ, കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ പി പി അജീഷ്, അരീക്കോട് സിഐ അബ്ബാസലി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചായിരുന്നു പോസ്റ്റ്മോർട്ടം . പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Advertisement