ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തായ യുവതിയെ ആക്രമിച്ച കുമ്പളം സ്വദേശിയായ യുവാവ് അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട:ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തായ യുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.പേരയം കുമ്പളം പള്ളിക്ക് സമീപം വൃന്ദാവനത്തിൽ അരുൺ കുമാർ (30) ആണ് പിടിയിലായത്.ശനിയാഴ്ച വൈകിട്ട് 6.30 ഓടെ യുവതി ജോലി ചെയ്തു വരുന്ന ഭരണിക്കാവിലെ ബേക്കറിയിൽ എത്തിയാണ് ആക്രമണം നടത്തിയത്.ഭർതൃമതിയായ യുവതിയും യുവാവും തമ്മിൽ സുഹൃത്തുക്കളും മുൻ പരിചയക്കാരുമാണ്.എന്നാൽ ഇവർ പതിവായി ഫോൺ എടുക്കാത്തതിലുള്ള വിരോധം നിമിത്തം കടയിലെത്തിയ പ്രതി അസഭ്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.കയ്യിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് കുത്തിയപ്പോൾ ഒഴിഞ്ഞുമാറിയതിനെ തുടർന്ന് മറിഞ്ഞുവീണ യുവതിയെ പ്രതി ശാരീരികമായി ഉപദ്രവിച്ചും പരിക്കേൽപ്പിച്ചു.ശാസ്താംകോട്ട
എസ്.എച്ച്.ഒ ശ്രീജിത്ത്.കെ,എസ്.ഐ ഷാനവാസ് കെ.എച്ച്,ജി.എസ്.ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisement