ഐപിഎല്ലിന്റെ അനധികൃത സംപ്രേഷണം; കേസില്‍ ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് നടി തമന്ന

Advertisement

മഹാദേവ് വാതുവെപ്പ് ആപ്പ് കേസില്‍ നടി തമന്ന ഭാട്ടിയ മഹാരാഷ്ട്ര ക്രൈംബ്രാഞ്ചിന്റെ സൈബര്‍ വകുപ്പിനോട് ഹാജരാകാന്‍ സമയം ആവശ്യപ്പെട്ടു. നിലവില്‍ മുംബൈയില്‍ ഇല്ലാത്തതിനാല്‍ ഹാജരാകാന്‍ സമയം വേണമെന്നാണ് ആവശ്യം.
കാര്‍ഡ് ഗെയിമുകള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടെന്നിസ്, ഫുട്ബോള്‍ തുടങ്ങിയ തത്സമയ ഗെയിമുകളില്‍ അനധികൃത വാതുവെപ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്കിങ് ആപ്ലിക്കേഷന്‍. ഇതിന്റെ അനുബന്ധ സ്ഥാപനമായ ഫെയര്‍ പ്ലേ ആപ്പില്‍ 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അനധികൃതമായി സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. കേസില്‍ ഗായകന്‍ ബാദ്ഷായെയും ചോദ്യം ചെയ്തിരുന്നു. നടന്‍ സഞ്ജയ് ദത്തിന് സമന്‍സ് അയച്ചെങ്കിലും ഹാജരാകാന്‍ സമയം ചോദിച്ചിട്ടാണുള്ളത്. നടന്‍ സാഹില്‍ ഖാനെ അറസ്റ്റ് ചെയ്യുകയും ഏപ്രില്‍ 29 മുതല്‍ മുംബൈ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. മഹാദേവ് വാതുവെപ്പ് ആപ് കേസില്‍ ഖാന്‍ ഉള്‍പ്പെടെ 38ലധികം പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

Advertisement