അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച,  കാവൽ സംവിധാനവും അടിച്ചു മാറ്റി

മലപ്പുറം. പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച.
ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടിയിലധികം രൂപ മൂല്യമുള്ള  സ്വര്‍ണ്ണം നഷ്ടമായി.പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു

പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.ഇന്നലെ രാത്രിയോടെ വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് പിറക് വശത്തെ ഗ്രില്ല് തകർത്ത നിലയില്‍ കണ്ടത്. റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ ആയിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണം മോഷണം പോയ കാര്യം അറിയുന്നത്.സുരക്ഷാ ക്യാമറകളുള്ള വീട്ടില്‍ നിന്ന് സിസിടിവിയുട ഡിവിആര്‍ അടക്കം മോഷ്ടാവ് കവര്‍ന്നിട്ടുണ്ട്.കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച  മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്.മോഷണം വിവരം അറിഞ്ഞ രാജീവ് ഇന്ന് രാവിലെ നാട്ടിൽ എത്തി.
മലപ്പുറം എസ്പി ,തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.എസ്പിയുടെ മേല്‍നോട്ടത്തല്‍ തിരൂര്‍ ഡിവൈഎസ്പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Advertisement