പൂട്ടിയിട്ട വീട്ടിൽ നിന്ന് ഇരുപത്തിഅഞ്ചു പവൻ സ്വർണവും, വിദേശ കറൻസിയും കവർന്നു

കാസര്‍ഗോഡ്. കുമ്പളയിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് ഇരുപത്തിഅഞ്ചു പവൻ സ്വർണവും, വിദേശ കറൻസിയും കവർന്നു. കുമ്പള ശാന്തിപ്പള്ളത്തെ സുബൈറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ വീട്ടുകാർ നോമ്പ് തുറയ്ക്കായി ബന്ധുവീട്ടിൽ പോയപ്പോഴാണ് സംഭവം.  സഹോദരിയുടെ വീട്ടിൽ നിന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. വീട്ടിൽ വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും പരിശോധന നടത്തി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു…

Advertisement