പാക് ബോട്ടിൽ നിന്നും 600 കോടിയോളം വിലവരുന്ന ലഹരിമരുന്ന് പിടികൂടി

അഹമ്മദാബാദ്.ഗുജറാത്ത് തീരത്ത് പാക് ബോട്ടിൽ നിന്നും 600 കോടിയോളം വിലവരുന്ന ലഹരിമരുന്ന് പിടികൂടി. 86 കിലോ രാസലഹരിയാണ് കണ്ടെടുത്തത്. കോസ്റ്റ് ഗാർഡ്, ഭീകര വിരുദ്ധ സേന, നാർകോടിക് കൺട്രോൾ ബ്യൂറോ എന്നിവർ സംയുക്തമായായിരുന്നു ലഹരി വേട്ട. ബോട്ടിൽ നിന്നും 14 പാക്കിസ്ഥാൻ പൗരൻമാരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പോർബന്തർ തീരത്തെത്തിച്ചു ചോദ്യ ചെയ്യും. കഴിഞ്ഞ മാസവും ആറു പാക് പൗരൻമാരുമായെത്തിയ ബോട്ടിൽ നിന്നും ലഹരി പിടികൂടിയിരുന്നു. ഈവർഷം ഗുജറാത്ത് തീരത്ത് നടക്കുന്ന മൂന്നാമത്തെ വലിയ ലഹരി വേട്ടയാണിത്

Advertisement