നെടുമ്പാശേരിയിൽ 6 കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ പിടിയിലായി, അന്വേഷണം ഊർജിതമാക്കി ഡി ആർ ഐ

കൊച്ചി. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ 6 കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ പിടിയിലായി.

പ്രതി മിഷേല്‍ പിടിയിലാവുന്നത്
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ്.ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത് കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ്. മിഷേലിന്റെ വയറില്‍ നിന്ന് 50 മയക്കുമരുന്ന് കാപ്സ്യൂളുകള്‍ കണ്ടെത്തി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗുളികകള്‍ പുറത്തെടുത്തു. ഗുളികകളില്‍ നിന്ന് 668 ഗ്രാം കൊക്കയ്ന്‍ കണ്ടെടുത്തു.

19 ആം തീയ്യതിയാണ് ഇയാളെ പിടികൂടിയതെങ്കിലും ഇന്നലെയാണ് റിമാന്‍ഡ് ചെയ്തത്.

നെടുമ്പാശേരിയിൽ  ലഹരി വേട്ടയിൽ അന്വേഷണം ഊർജിതമാക്കി ഡി ആർ ഐ കൊകെയിനുമായി കെനിയൻ പൗരൻ മിഷൈൽ എൻ ഗംഗയുടെ കൊച്ചിയിൽ ഇടപാടുകൾ നടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. 6 കോടിയിലധികം രൂപ വിലവരുന്ന കൊക്കയ്ൻ ഗുളിക രൂപത്തിൽ വിഴുങ്ങിയാണ് കടത്താൻ ശ്രമിച്ചത്. പിടിയിലായ കെനിയൻ പൗരനെ ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാക്കും

Advertisement