ലഹരി ഇടപാട്,കലൂരിൽ പോലീസിന്റെ മിന്നൽ പരിശോധന

കൊച്ചി.എറണാകുളം കലൂരിൽ പോലീസിന്റെ മിന്നൽ പരിശോധന. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം ലഹരി ഇടപാടുകാരെ പിടികൂടുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. 150 പോലീസുകാർ അടങ്ങിയ പ്രത്യേക സംഘം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ പരിസരത്തെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. വാഹനങ്ങളും സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ആളുകളെയും പരിശോധിച്ചു. രാത്രി 9 മണിയോടെ ആരംഭിച്ച പരിശോധന പുലർച്ച വരെ നീണ്ടു.

Advertisement