പൂരം വെടിക്കെട്ട് വൈകാനിടയായ പ്രശ്നത്തിൽ പോലീസ് കമ്മീഷണര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും

തൃശ്ശൂർ. പൂരം വെടിക്കെട്ട് വൈകാനിടയായി ബന്ധപ്പെട്ട പ്രശ്നത്തിൽ പോലീസ് കമ്മീഷണർ അശോകിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും. പൂരം പ്രതിസന്ധിയിൽ ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നാണ് എൽഡിഎഫിന്റെ പ്രതികരണം. അതുകൊണ്ടുതന്നെ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തെക്കുറിച്ച് അന്വേഷിച്ച നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. ബിജെപിക്ക് വോട്ട് ഉണ്ടാക്കാനാണ് ശ്രമമെന്ന് കെ മുരളീധരൻ പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങളും മുറുകുകയാണ്. വിഷയത്തിൽ പോലീസിന് ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് ബിജെപിയുടെയും ആരോപണം

Advertisement