പൂരം കലക്കിയ സംഭവം, കമ്മീഷണർക്കൊപ്പം എസിപി സുദർശനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധം

തൃശ്ശൂർ. പൂരം കലക്കിയ സംഭവത്തിൽ കമ്മീഷണർക്കൊപ്പം എസിപി സുദർശനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധം. എ സി പി ക്കെതിരായ നടപടി സേനയുടെ മനോവീര്യം തകർക്കുന്നതാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ എസി പിക്കെതിരെ നടപടി പുനഃ പരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കമ്മീഷണറെ മാറ്റിയത് കൊണ്ട് മാത്രം പ്രശ്നം അവസാനിക്കില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പൂരം നടത്തിപ്പ് പൂർണമായും ദേവസങ്ങളെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി തിരുവമ്പാടിയും രംഗത്തെത്തി.

സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക് പൂരവുമായി ബന്ധപ്പെട്ട അമിത നിയന്ത്രണമേർപ്പെടുത്തിയപ്പോഴും പ്രശ്നപരിഹാരത്തിന് ശ്രമിച്ച എസി പി സുദർശനനെതിരായ നടപടി തെറ്റായിപ്പോയി എന്നാണ് സേനയിലെ ഒരു വിഭാഗത്തിൻറെ ആരോപണം. എ സി പി ക്കെതിരായ നടപടി സേനയുടെ മനോവീര്യം തകർക്കുന്നതാണെന്ന് സുദർശനെ ഇരയാക്കിയ നടപടി പുനഃ പരിശോധിക്കണമെന്നുമാണ് ആവശ്യം. പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾക്ക് പിന്നാലെ
സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും എസി പി സുദർശനനെതിരായ പി സുദർശനെതിയും സസ്പെൻഡ് ചെയ്യാൻ സർക്കാർ ഇന്നലെ നിർദേശം നൽകിയിരുന്നു. എന്നാൽ എ സി പി ക്കെതിരായ നടപടി പുനഃ പരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ.

തൃശൂർ പൂരം വിഷയം കമ്മീഷണറെ മാറ്റിയതു കൊണ്ടു മാത്രം തീരുന്നില്ലെന്നും ജുഡീ അന്വേഷണം വേണമെന്നും യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ.പൂരം നടത്തിപ്പ് ദേവസ്വങ്ങളെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട തിരുവമ്പാടി ദേവസ്വം പൂരത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ആവശ്യപ്പെട്ടു.

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദം തെരഞ്ഞെടുപ്പ് പ്രചാരണം ആക്കുകയാണ് അതിനിടെ യുഡിഎഫും ബിജെപിയും

Advertisement