പിറന്നാൾ പാർട്ടിക്കിടെ സംഘർഷം,അഞ്ചുപേർക്ക് കുത്തേറ്റു

തിരുവനന്തപുരം. പിറന്നാൾ പാർട്ടിക്കിടെ സംഘർഷം ,തിരുവനന്തപുരം കഴക്കൂട്ടത്ത് അഞ്ചുപേർക്ക് കുത്തേറ്റു. 2 പേരുടെ നില ഗുരുതരംകഴക്കൂട്ടത്തെ ബാറിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.സംഘർഷം നടന്നത് ടെക്നോപാർക്കിന് എതിർവശത്തുള്ള ബി സിക്സ് ബാറിൽ.ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്.

ആക്രമണത്തിന് പിന്നിൽ ഏഴംഗസംഘം. പോലീസ് എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു.കഴക്കൂട്ടം പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു .

Advertisement