സംസ്ഥാനത്ത് ഇന്നും പ്രതിഷേധങ്ങളെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി

Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്നും പ്രതിഷേധങ്ങളെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. തിരുവനന്തപുരത്ത് രണ്ടുപേർ ടെസ്റ്റിന് ഇത്തയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ടെസ്റ്റ് നടന്നില്ല. പരിഷ്കരണം റദ്ദാക്കും വരെ ടെസ്റ്റ് ബഹിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ല എന്നു സംയുക്ത സമര സമിതി പറഞ്ഞു. ഇന്നലെ സിഐടിയു വിലെ ഒരു വിഭാഗം തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു എങ്കിലും ഇന്ന് പിന്മാറി. അതെ സമയം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനാ പുതിയ പരിഷ്കരണത്തെ സ്വാഗതം ചെയ്തു.

ഇന്നും പതിവ് പോലെ മോട്ടോർ വാഹന ഇൻപെക്ടർമാർ ടെസ്റ്റ് നടത്തുന്നതിന് ഗ്രൗണ്ടുകളിൽ എത്തിയിരുന്നു. ടെസ്റ്റിന് സ്ലോട്ട് ലഭിച്ച ചിലരും എത്തി. പക്ഷെ പ്രതിഷേധം ശ്കതമായിരുന്നു. തിരുവനന്തപുരം മുട്ടത്തറയിൽ രണ്ടു പേര് ടെസ്റ്റിന് എത്തിയത് തർക്കത്തിന് ഇടയാക്കി.

ഒരാൾ എത്തിയാലും ടെസ്റ്റ് നടത്താം എന്ന നിലപാടിലാണ് മോട്ടോട് വാഹന വകുപ്പ് ഉദ്യോഗസ്ഥരെ. പക്ഷെ പ്രതിഷേധങ്ങൾ കടുത്തതോടെ ഉദ്യോഗസ്ഥർ ഇന്നും ടെസ്റ്റ് നടത്താതെ മടങ്ങി. ടെസ്റ്റിന് ആരെയും അനുവദിക്കില്ല എന്നും പിൻവലിക്കും വരെ സമരം ചെയ്യുമെന്നും സംയുക്ത സമര സമിതി.

കൊച്ചിയിൽ ഡ്രൈവിങ്‌ സ്‌കൂൾ ഉടമകൾ കഞ്ഞി വെച് പ്രതിഷേധിചു. പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്ന് കേരള എംവിഡി ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. കർശനമായി ടെസ്റ്റുകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വേണ്ടി വന്നാൽ പോലീസിന്റെ സഹായവും തേടും എന്നും സംഘടന അറിയിച്ചു.

Advertisement