കിളിമാനൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തിന് വെട്ടി

തിരുവനന്തപുരം. കിളിമാനൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തിന് വെട്ടി പരുക്കേൽപ്പിച്ചു.കിളിമാനൂർ പുതുമംഗലം കാരിക്കുഴി കോളനിയിൽ കുക്കുവിൻ്റെ കഴുത്തിനാണ് വെട്ടേറ്റത്.ഭർത്താവ് ഗിരീഷ് (40) സംഭവത്തിന് ശേഷം കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.വെട്ടേറ്റു ഗുരുതരമായി പരുക്കേറ്റ കുക്കു വിനെ വിദഗ്ധ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി.സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement