തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ച; കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റും

തൃശ്ശൂർ :പൂരം നടത്തിപ്പിൽ വീഴ്ച വരുത്തിയ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിനെ മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. അങ്കിതിന് പകരം നിയമനം നൽകാനുള്ളവരുടെ പട്ടിക ഇന്നലെ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നു

ഇതിൽ ഒരാളെ കമ്മീഷൻ നിശ്ചയിച്ച് സർക്കാരിനെ അറിയിക്കും. തുടർന്ന് സർക്കാർ ഉത്തരവ് പുറത്തിറങ്ങും. അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.

തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകളെല്ലാം പോലീസ് നിയന്ത്രണത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ഇത് പരിശോധിക്കാൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Advertisement