തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് 19കാരൻ മരിച്ചത്.
പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെ മംഗലപുരം ശാസ്തവട്ടത്താണ് അപകടം നടന്നത്

അമിതവേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Advertisement