നെഞ്ചങ്കോട് കാർ മറിഞ്ഞ് മലയാളി യുവാക്കൾ മരിച്ചു

ബംഗളുരു.കർണാടകയിലെ നെഞ്ചങ്കോട് കാർ മറിഞ്ഞ് മലയാളി യുവാക്കൾ മരിച്ചു.  മലപ്പുറം പെരുവള്ളൂർ സ്വദേശികളായ ഇ.കെ ഫായിദ്, ഷബീബ് എന്നിവരാണ് മരിച്ചത്. മൈസൂരുവിൽ വിനോദയാത്രക്ക് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ്‌ അപകടം. നെഞ്ചങ്കോട് ടോൾ പ്ലാസക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
രണ്ട് കാറുകളിലായി 11 അംഗ സംഘമാണ് വിനോദ യാത്രക്കായി മൈസൂരുവിൽ എത്തിയത്

Advertisement