ടയര്‍ പഞ്ചറായത് ശരിയാക്കാന്‍ നിര്‍ത്തിയിട്ട കാറിലേക്ക് ലോറി ഇടിച്ചുകയറി രണ്ടുവയസുകാരന്‍ മരിച്ചു

Advertisement

കണ്ണൂര്‍. ടയര്‍ പഞ്ചറായത് ശരിയാക്കാന്‍ നിര്‍ത്തിയിട്ട കാറിലേക്ക് ലോറി ഇടിച്ചുകയറി രണ്ടുവയസുകാരന്‍ മരിച്ചു. കോഴിക്കോട് ദേശീയ പാതയില്‍ പാലക്കുളത്ത് ആണ് അപകടം. 8 പേര്‍ക്ക് പരിക്കേറ്റു.

ഇസ ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറിലും മിനി ലോറിയിലും ലോറി ഇടിച്ചുകയറി. സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

വാഹനങ്ങള്‍ കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ദിശയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അമിത വേഗതയിലെത്തിയ ലോറി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. കാറിന് പുറത്തായിരുന്നു ആളുകള്‍ നിന്നിരുന്നത് അതിനാല്‍ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിപ്പു.

Advertisement