ഗുജറാത്ത് തീരത്ത് വീണ്ടുംവന്‍ ലഹരി വേട്ട

Advertisement

ഗുജറാത്ത് തീരം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 173 കിലോ ലഹരി മരുന്ന് കോസ്റ്റ് ഗാർഡ് പിടികൂടി. ബോട്ടിൽ കടത്തുകയായിരുന്ന ലഹരി മരുന്ന് ഗുജറാത്ത് എടിഎസിന്ർറെ സഹായത്തോടെയാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവർ ഇന്ത്യക്കാർ തന്നെയെന്നാണ് സൂചന. ഇന്നലെയും ബോട്ടിൽ കടത്തുകയായിരുന്ന 80 കിലോ ലഹരി മരുന്ന് കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. 600 കോടിയോളം വിലവരുന്ന ലഹരി മരുന്നുമായി 14 പാക് പൌരൻമാർ പിടിയിലായിരുന്നു

Advertisement