മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു

Advertisement

ഇന്‍ഡോര്‍.ലോകസഭാ തെരഞ്ഞെടുപ്പിനിടെ മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥി കാലുവാരി. പത്രിക പിൻവലിച്ച ഇൻഡോറിലെ സ്ഥാനാർഥി ബിജെപിയിൽ ചേർന്നു. ഖജരാവോയിൽ കോൺഗ്രസ് വിട്ട് കൊടുത്ത സീറ്റിൽ മത്സരിക്കുന്ന എസ് പി സ്ഥാനാർഥിയുടെ പത്രികയും തള്ളി. ഇതോടെ മധ്യപ്രദേശിലെ രണ്ടിടത്ത് ബിജെപി ജയം ഉറപ്പിച്ചു

സൂറത്തിലെ ഷോക്കിൽ നിന്ന് കരയറും മുൻപ് കോൺഗ്രസിന് മധ്യപ്രദേശിൽ ഇരട്ട പ്രഹരം. ഇൻഡോറിലെ സ്ഥാനാർഖി അക്ഷയ് ബാം ബിജെപി നേതാക്കളോടൊപ്പമെത്തി പത്രിക പിൻവലിച്ച് ബിജെപിക്കൊപ്പം പോയി. ശങ്കർ ലാൽവാനി എന്ന ബിജെപിസ സ്ഥാനാർഥി തുടർ ജയം ഉറപ്പിച്ചു. തുടച്ചയായി ബിജെപി ജയിക്കുന്ന കോട്ടയിലാണ് കോൺഗ്രസിനെ ഈ വിധം തോൽപിച്ചത്. സംസ്ഥാനത്ത് സർവം മോദി മയമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ജനങ്ങൾ ഒപ്പം നിൽക്കുകയാണ് ജയ പരാജയത്തെക്കാൾ രാഷ്ട്രീയത്തിൽ പ്രധാനമെന്നായിരുന്നു കാലുവാരിയ അക്ഷയ് ബാമിന്ർറെ ആദ്യ പ്രതികരണം. ഖജരാവോയിൽ മുന്നണി ധാരണ പ്രകാരം ഇത്തവണ സമാജ്വാദി പാർട്ടിയാണ് മത്സരിക്കുന്നത്. എന്നാൽ സ്ഥാനാർഥിയായ മീരാ യാജദവിന്ർറെ പത്രിക തള്ളി. ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ്മയാണ് ഇവിടെ ജയം ഉറപ്പിച്ചത്. സൂറത്തിലും പാളയത്തിൽ നിന്ന് തന്നെയുള്ള ചതി സംശയിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നിലേഷ് കുമ്പാനിയെ സസ്പെൻഡ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ നിയമനടപടി തുടങ്ങുമെന്ന് നേതൃത്വം അറിയിച്ചിരിക്കെയാണ് മറ്റൊരു സംസ്ഥാനത്ത് അതിലും വലിയ ചതി നേരിടേണ്ടി വന്നത്.

Advertisement