ചെറുതുരുത്തിയിൽ പോലീസിന്റെ വൻ ലഹരി വേട്ട

Advertisement

തൃശൂർ. ചെറുതുരുത്തിയിൽ പോലീസിന്റെ വൻ ലഹരി വേട്ട. കാറിൽ കടത്തുകയായിരുന്ന 11,000 ത്തോളം പാക്കറ്റ് ഹാൻസ് പിടികൂടി. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് ഇന്നോവ കാറിൽ 15 ചാക്കുകളിലായി കൊണ്ടുവന്ന ഹാൻസ് പാക്കറ്റുകളാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്, രഹസ്യ വിവരത്തെ തുടർന്ന് കൊച്ചിൻ പാലത്തിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. കാറോടിച്ചിരുന്ന ഒറ്റപ്പാലം പനമണ്ണ സ്വദേശി ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. 5 ലക്ഷത്തോളം രൂപയിലധികം വില മതിപ്പുള്ളതാണ് പിടികൂടിയ പുകയില ഉൽപ്പന്നങ്ങൾ എന്ന് പോലീസ് അറിയിച്ചു.
ചെറുതുരുത്തി എസ് ഐ – കെ ആർ വിനു, എ.എസ്.ഐ- പി.ജെ സാജൻ, പോലീസുകാരായ വിജയൻ, ശ്രീകാന്ത്, സനൽ എന്നിവരാണ് പുകയില പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement