എം ഡി എം എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിടിയില്‍

മാനന്തവാടി. എം ഡി എം എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിടിയില്‍. അറസ്റ്റിലായത് പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായ ജയരാജാണ്.

0.26 ഗ്രം എം ഡി എം എ യാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയായിരുന്നു പ്രതിയില്‍നിന്നും എം ഡി എം എ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement