കാറിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് മുൻ ഭാര്യയേയും ഭർത്താവിനേയും കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കാറിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് മുൻ ഭാര്യയേയും ഭർത്താവിനേയും കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചീരാൽ സ്വദേശിയായ കുണ്ടുവായിൽ ബാദുഷ (25) ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ ബത്തേരി പൊലീസ് ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
വില്‍പനയ്ക്കായി വെബ്സൈറ്റിൽ നൽകിയിരുന്ന കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി മയക്കുമരുന്ന് ഒളിപ്പിക്കുകയായിരുന്നു. 10000 രൂപ വാങ്ങി ബാദുഷയുടെ സുഹൃത്ത് പി.എം. മോന്‍സി (30) ആണ് കൃത്യം നടത്തിയത്. സംഭവം നടന്ന് അടുത്ത ദിവസം തന്നെ ഇയാളെ പൊലീസ് പിടിച്ചതോടെയാണ് കള്ളിവെളിച്ചത്തായത്. ഒളിവിലായിരുന്ന ബാദുഷയ്ക്കെതിരെ ബത്തേരി പൊലീസ് ലുക്കൗട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്നാണ് വെള്ളിയാഴ്ചയാണ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവച്ച് ബത്തേരി പൊലീസിനു കൈമാറിയത്.

Advertisement