എംഡിഎംഎ മൊത്തക്കച്ചവടക്കാര്‍ പിടിയില്‍

മലപ്പുറം. പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം MDMA പിടിച്ചെടുത്തു.എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഐബി യും പൊന്നാനി എക്സൈസും ചേർന്ന് സംയുക്തമായാണ് പിടികൂടിയത്. സംഭവത്തിൽ
രണ്ട് പേർ അറസ്റ്റിൽ. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയിൽ വീട്ടിൽ മുഹമ്മദ്‌ ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് അറസ്റ്റിലായത്, മലപ്പുറം പാലക്കാട്‌, തൃശൂർ ജില്ലകളിൽ എംഡിഎംഎ മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്‌.

. representational image

Advertisement