ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാര്‍ മറിഞ്ഞ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്ക്

Advertisement

കോട്ടയം . വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാര്‍ മറിഞ്ഞ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്ക്.നിയന്ത്രണംവിട്ട കാര്‍ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാര്‍ഡ് തകര്‍ത്തു താഴേക്ക് മറിയുകയായിരുന്നു.

എറണാകുളം , കൊല്ലം , കണ്ണൂര്‍ സ്വദേശികളായ ആറു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ 6.30ഓടെ ആയിരുന്നു അപകടം.അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബാക്കിയുള്ളവര്‍ക്ക് നിസാര പരുക്കുകളാണുള്ളത്. സൂര്യോദയം കാണാനാണ് സംഘം ഇലവീഴാപൂഞ്ചിറയില്‍ എത്തിയത്.

Advertisement