മസാല ബോണ്ട് :തോമസ് ഐസക്കിൻ്റെ മൊഴിയെടുത്തേ പറ്റുവെന്ന് ഇ ഡി; വിരട്ടാൻ നോക്കേണ്ടന്ന് ഐസക്ക്

കൊച്ചി/ പത്തനംതിട്ട: കിഫ്ബി മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസകിന്റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇ ഡി ഇക്കാര്യം ആവശ്യപ്പെടുന്നത്.
അന്വേഷണ നടപടികളിൽ കോടതി സ്‌റ്റേ അനുവദിച്ചിട്ടില്ല. അതിനാലാണ് തോമസ് ഐസകിന് വീണ്ടും സമൻസ് അയച്ചത്. ഇതോടൊപ്പം മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നതും പ്രധാനമാണെന്ന് ഇഡി പറയുന്നു.
ഇ ഡി നടപടികളിൽ നിന്നും ഒഴിഞ്ഞുമാറുന്ന ഐസക് മാധ്യമങ്ങൾക്ക് മുന്നിൽ കോടതിയെയും അധികാരികളെയും വെല്ലുവിളിക്കുകയാണ്. അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസകിന്റെ മൊഴിയെടുക്കണമെന്നും ഇഡി പറയുന്നു.

എന്നാൽ ഇതിൻ്റെ പേരിൽ വിരട്ടൽ വേണ്ടെന്നും നിയമപരമായി തന്നെ നേരിടുമെന്നും ഡോ.തോമസ് ഐസക്ക് പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement