കേജരിവാളിന് ഇന്നത്തെ കോടതി വിധി നിർണ്ണായകം

ന്യൂ ഡെൽഹി :
മദ്യനയ അഴിമതി കേസിൽ ഇ ഡി അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നൽകിയ ഹർജിയിൽ ഡൽഹി ഹൈകോടതി വിധി ഇന്ന് . ജസ്റ്റിസ്‌ സ്വർണ കാന്ത ശർമ്മ ഉച്ചയ്ക്ക് 2:30 ന് ആയിരിക്കും വിധി പറയുക.ഇതേ കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്ക്ക് വിചാരണ കോടതി ഇടക്കാല ജാമ്യം നൽകിയില്ല.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഏറെ നിർണായകമാണ് ഇന്നത്തെ ഡൽഹി ഹൈക്കോടതി വിധി. ഈ ഡി അറസ്റ്റിനെതിരെ കെജ്രിവാൾ നൽകിയ ഹർജിയിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതി മുറിയിൽ ഉണ്ടായത്. റിമാൻഡ് റിപ്പോർട്ടിൽ പോലും തനിക്കെതിരെ തെളിവുകൾ അന്വേഷിച്ച് കണ്ടെത്തേണ്ടത് ഉണ്ടെന്നായിരുന്നു ഇഡി ചൂണ്ടിക്കാട്ടിയതെന്ന് കേജരിവാൾ കോടതിയിൽ പറഞ്ഞു. എന്നാൽ മദ്യനയ രൂപീകരണത്തിൽ മുഖ്യസൂത്രധാരൻ അരവിന്ദ് കെജ്രിവാൾ എന്നാണ് ഇഡിയുടെ വാദം. സമൻസുകളെ അവഗണിച്ചതും അന്വേഷണത്തോട് സഹകരിക്കാത്തതും ഇ ഡി കേജ്രിവാളിനെതിരെ കോടതിയിൽ പ്രതിരോധം തീർത്തു. ഇരുവാദങ്ങളും പരിശോധിച്ചു കൊണ്ടായിരിക്കും ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ ഇന്ന് ഉച്ചയ്ക്ക് വിധി പറയുക. മകന്റെ പരീക്ഷ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ച് കെ കവിതയ്ക്ക് തിരിച്ചടി നേരിട്ടു.കവിത തെളിവ് നശിപ്പിച്ചത് ചൂണ്ടിക്കാട്ടുന്ന എഫ് എസ് എൽ റിപ്പോർട്ട് പക്കൽ ഉണ്ടെന്ന് ഇഡി ഇടക്കാല ജാമ്യയ അപേക്ഷയെ എതിർത്ത് കോടതിയിൽ പറഞ്ഞിരുന്നു.ജാമ്യത്തിനായി മതിയായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ജഡ്ജി കാവേരി ബാവേജ ഹർജി തള്ളിയത്.ആഴ്ചയിൽ അഞ്ചു തവണ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താൻ അനുമതി നൽകണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഹർജിയിലും ഇന്ന് റൗസ് അവെന്യൂ കോടതി വിധി പറയും.

Advertisement