ഡൽഹി മദ്യനയ അഴിമതിക്കേസ്: കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

ന്യൂ ഡെൽഹി : ഡൽഹി മദ്യനയ അഴിമതിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയിൽ ഡൽഹി റോസ് അവന്യൂ കോടതി ഇന്ന് വിധി പറയും. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്.
കവിതയ്ക്ക് ജാമ്യം നൽകുന്നത് നിലവിൽ നടക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ഇഡി വാദം. തെളിവുകൾ നശിപ്പിക്കും സാക്ഷികളെ സ്വാധീനിക്കും തുടങ്ങിയ കാര്യങ്ങൾ ഉയർത്തി ഇടക്കാല ജാമ്യത്തെ ഇഡി എതിർത്തിരുന്നു.

സ്ഥിരം ജാമ്യം തേടി കവിത നൽകിയ ഹർജി ഏപ്രിൽ 20ന് കോടതി പരിഗണിക്കും. ചൊവ്വാഴ്ച വരെയാണ് നിലവിൽ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

Advertisement