വാർത്താനോട്ടം

2024 ഏപ്രിൽ 08 തിങ്കൾ
BREAKING NEWS

👉എറണാകുളം മുളന്തുരുത്തിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കാത്തിരമറ്റം സ്വദേശികളായ ജോയൽ ജോസഫ് ആൻറണി, നിസ്സാം എന്നിവർ മരിച്ചു.


👉പൊള്ളലേറ്റ് ചികിത്സയിലായിരുന നിഖ (12) മരിച്ചു.അമ്മ ബീന ഇന്നലെ മരിച്ചിരുന്നു.



👉കർണ്ണാടകത്തിലെ
ബെല്ലാരിയിൽ ബ്രൂസ്കോട്ട് എന്ന സ്ഥലത്ത് സ്വർണ്ണ വ്യാപാരിയായ നരേഷ് സോണിയുടെ വീട്ടിൽ നിന്ന് 5.6 കോടി രൂപയും 3 കിലോ സ്വർണ്ണവും 103 കിലോ വെള്ളിയും പിടികൂടി.

👉മലയാലപ്പുഴ സി ഐ യുടെ പരാതിയിൽ പോലീസിനെ ഭീഷണിപ്പെടുത്തിയതിന് സി പി എം തുമ്പമൺ തെക്ക് ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ കേസെടുത്തു.




👉ചെന്നൈയിൽ 4 കോടി പിടിച്ചെടുത്ത സംഭവം. കൂടുതൽ അന്വേഷണത്തിന് പോലീസ്.ബി ജെ പിയുമായി ബന്ധമെന്നും ആരോപണം .

👉 നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള അവസാന ദിനം ഇന്ന്.


🌴  കേരളീയം  🌴

🙏 സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. റംസാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായി 3,200 രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിനു പുറമേ ഇനിയും നാലുമാസത്തെ പെന്‍ഷന്‍ കുടിശികയാണ് വിതരണം ചെയ്യാനുള്ളത്.

🙏 പ്രധാനമന്ത്രി നരേന്ദ്രമോദി  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായ്  15ന്  ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃശൂര്‍  കുന്നംകുളത്ത് എത്തും. രാവിലെ 11നാണ്   പൊതു പരിപാടി.

🙏പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമല്‍ ബാബു, മിഥുന്‍ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. സ്ഫോടനം നടക്കുന്ന സമയത്ത് അമല്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.


🙏 പാനൂരില്‍ ബോംബ് സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഷെറിലിന്റെ വീട്ടില്‍ സിപിഎം നേതാക്കളെത്തിയതില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഎം വ്യക്തമാക്കി.


🙏 സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എല്ലാ കുട്ടികള്‍ക്കും തുല്യമായ നീതി ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അതുകൊണ്ടുതന്നെ എല്ലാ സ്‌കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതിയെന്നും അദ്ദേഹം വ്യക്തമാക്കി.



🙏 ശബരിമല  ക്ഷേത്ര നട ഏപ്രില്‍ 10 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.

🙏 തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുരളീധരന്‍ ജയിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. ഒരു സ്വകാര്യ ചാനലില്‍ നല്‍കിയ അഭിമുഖം  തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാ
യിരുന്നു എന്നും അദ്ദേഹം പറഞ്ഞു.



🙏 ഐസിയു
പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന് വേട്ടയാടപ്പെട്ട സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പിബി അനിത കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും
ജോലിയില്‍ പ്രവേശിച്ചു.

🙏 ലോക്സഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതി പരാജയഭീതി കൊണ്ടാണെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

🙏 സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇ.ഡിയും ആദായനികുതി വകുപ്പും ഗുണ്ടായിസമാണ് കാണിക്കുന്നത്  എന്നും അദ്ദേഹം പറഞ്ഞു.

🙏 ആലപ്പുഴ പുറക്കാട് വാഹനാപകടത്തില്‍ മൂന്ന് മരണം. പുറക്കാട് സ്വദേശി സുദേവ്, ഭാര്യ വിനീത, മകന്‍ ആദി ദേവ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പുറക്കാട് ജംഗ്ഷന് സമീപം അച്ഛനും അമ്മയും മകനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായ
രുന്നു.


🙏വല്ലപ്പുഴയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ ഭാര്യ ബീനയാണ് മരിച്ചത്. മക്കളായ നിഖ, നിവേദ എന്നിവര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്.

🙏 കാഞ്ഞിരക്കൊല്ലി
യില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് ചിക്മഗളൂരു സ്വദേശി സുരേഷ് കീഴടങ്ങി. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് വ്യക്തമാക്കി.

🇳🇪   ദേശീയം  🇳🇪

🙏കോണ്‍ഗ്രസ് പത്രികക്കെതിരെ വിമര്‍ശനമുന്നയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും. വിഭജനത്തിനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേക്കാള്‍ പ്രകടന പത്രിക ചേരുക പാക് തെരഞ്ഞെടുപ്പിനായിരിക്കുമെന്നും ശര്‍മ്മ പറഞ്ഞു.

🙏 2024-ല്‍ മോദി വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തുന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. മൂന്നാമത്തെ തവണയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്ന കാര്യം തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഉറപ്പാക്കണമെന്നും അതിലൂടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കണമെന്നും തമിഴ്നാട്ടിലെ അരിയലൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ നഡ്ഡ പറഞ്ഞു.



🙏 രണ്ട് കോടി തൊഴില്‍ വാഗ്ദാനമെന്ന മോദിയുടെ ഗ്യാരന്റി തട്ടിപ്പ് മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും, രാജ്യത്തെ 12 ഐഐടികളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് സ്ഥിരം ജോലി കിട്ടിയതെന്നും 21 ഐഐഎമ്മുകളിലെ 20 ശതമാനംപേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയതെന്നും, തൊഴിലില്ലായ്മ 2014 നെക്കാള്‍ മൂന്നിരട്ടി കൂടിയിരിക്കുകയാണെന്നും ഖര്‍ഗെ പറഞ്ഞു.

🙏 ആരോഗ്യകാരണങ്ങ
ളാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്മാറുന്നതായി ബിജെപി നേതാവും നടിയുമായ ഖുശ്ബു ബിജെപി അധ്യക്ഷന്‍ ജെ. പി. നദ്ദക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പിന്മാറ്റമെന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണാമെന്നും ഖുശ്ബു കത്തില്‍ പറയുന്നു.

🙏 ബിജെപിയുടെ അപകീര്‍ത്തി പ്രചാരണത്തിനെതിരെ പരാതി നല്‍കി രണ്ട് ദിവസമായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്ന് ദില്ലി മന്ത്രി അതിഷി മര്‍ലേന കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറിയെന്നും ഇതില്‍ ആശങ്കയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു.

🙏 പശ്ചിമബംഗാളില്‍ സ്ഫോടനക്കേസ് അന്വേഷിക്കുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗീക പീഡന പരാതിയില്‍ കേസെടുത്ത് മമതാ സര്‍ക്കാര്‍. 2022 ലെ സ്ഫോടനക്കേസില്‍ ടിഎംസി നേതാക്കള്‍ക്കെതിരെ എന്‍ഐഎ നടപടി തുടരുന്നതിനിടെയാണ് തൃണമൂല്‍ പ്രാദേശിക നേതാവിന്റെ പരാതിയില്‍ ബംഗാള്‍ പൊലീസ് കേസെടുത്തത്.

🙏 പി.ഡി.പി. അധ്യക്ഷ മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തില്‍നിന്ന് ജനവിധി തേടും . മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ്
എതിരാളി.

🏏  കായികം  🏏

🙏 ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിന് വീഴ്ത്തിയ മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം. 49 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 45 റണ്‍സെടുത്ത ടിം ഡേവിഡിന്റേയും 42 റണ്‍സെടുത്ത ഇഷാന്‍ കിഷന്റേയും അവസാന ഓവറിലെടുത്ത 32 റണ്‍സടക്കം 10 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത റൊമാരിയോ ഷെപ്പേര്‍ഡിന്റെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 5 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു.






🙏മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 40 പന്തില്‍ 60 റണ്‍സടിച്ച പൃഥ്വി ഷായുടേയും  25 പന്തില്‍ 71 റണ്‍സടിച്ച ട്രൈസ്റ്റന്‍ സ്റ്റബ്സിന്റേയും കരുത്തില്‍ പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

🙏 ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിന് തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 5 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.

🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന്  18.5 ഓവറില്‍ 130 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.  അഞ്ച് വിക്കറ്റെടുത്ത പേസര്‍ യാഷ് താക്കൂറിനും മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യക്കും മുന്നില്‍ ഗുജറാത്ത് തകര്‍ന്നടിയുകയായിരുന്നു.

Advertisement