അടൂരില്‍ ടിപ്പറും കാറും കൂട്ടിയിടിച്ച് വിട്ട്റോഡിൽ മറിഞ്ഞു, രണ്ട് പേർക്ക് പരുക്കേറ്റു

Advertisement

അടൂര്‍. കുടിവെള്ള വിതരണം നടത്തുന്ന മിനി ടിപ്പറും കാറും കൂട്ടിയിടിച്ച് ടിപ്പർ
ലോറി നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. രണ്ട് പേർക്ക് പരുക്കേറ്റു. ലോറിയിലുണ്ടായിരുന്ന പുതുശ്ശേരിഭാഗം കിളിയറകുന്നും
പുറത്ത് റിനു (42), കാറിൽ യാത്ര ചെയ്ത കുളക്കട ദിനു ഭവനിൽ ദിവ്യ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച
വൈകീട്ട് 3.30-ന് കെ.പി.റോഡിൽ സെൻട്രൽ ജങ്ഷനു സമീപം മരിയ ആശുപത്രിയ്ക്കു മുൻപിലായിരുന്നു അപകടം. ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിൽ കുടിവെള്ളം വിതരണം ചെയ്യാനായി പോകുകയായിരുന്നു ടിപ്പർ. അടൂരിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തി റോഡിന് കുറുകെ കിടന്ന കാർ വശത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Advertisement