സാൽവേഷൻ ആർമി അടൂർ ഡിവിഷണൽ കൺവൻഷൻ നാളെ മുതൽ

അടൂർ: സാൽവേഷൻ ആർമി അടൂർ ഡിവിഷണൽ കൺവൻഷൻ നാളെ മുതൽ ഏഴ് വരെ ഡിവിഷണൽ ഹെഡ് ക്വോർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും.
നാളെ വൈകിട്ട് 6ന് ഡിവിഷണൽ കമാൻഡർ ലെഫ്.കേണൽ യോഹന്നാൻ ജോസഫിൻ്റെ അധ്യക്ഷതയിൽ ചേരുന്ന കൺവൻഷൻ സാൽവേഷൻ ആർമി സംസ്ഥാന മുഖ്യ കാര്യദർശി ലെഫ്.കേണൽ ഡാനിയേൽ ജെ രാജ് ഉദ്ഘാടനം ചെയ്ത് തിരുവവചന സന്ദേശം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ഇവാഞ്ചലിസ്റ്റ് ബാസിൽവർഗ്ഗീസ് തിരുവല്ല, റവ.റ്റി.ബി പ്രേംജിത്ത് കാട്ടാക്കട ,ക്യാപ്റ്റൻ റോബിൻ ഇ ജയിംസ് കൊട്ടാരക്കര എന്നിവർ തിരുവചന സന്ദേശം നൽകും. ലെഫ്.കേണൽ സി എസ് യോഹന്നാൻ, ക്യാപ്റ്റൻ സാജൻ ജോൺ, മേജർ വൈ മനാസ് ഏബ്രഹാം എന്നിവർ അധ്യക്ഷൻമാരാകും.
5 ന് (വെള്ളി) രാവിലെ 10ന് ഉപവാസ പ്രാർത്ഥനയും ശനി രാവിലെ 10ന് യുവജന മീറ്റിംഗും നടക്കും.മോട്ടിവേഷൻ സ്പീക്കർ ഫിലിപ് മമ്പാട് ക്ലാസ് നയിക്കും. ഡിവിഷണൽ
സോംഗ്സ്റ്റേഴ്സ് ബ്രിഗേഡ് ഗാനശുശ്രൂഷ നിർവ്വഹിക്കും.

Advertisement