വാഹനാപകടത്തിൽ മധ്യവയസ്ക്കൻ മരിച്ചു

പരവൂർ : പുത്തൻ കുളം ബ്ലാക്ക് മരം ജംഗ്ഷനിൽ 13 ന് ഉണ്ടായ വാഹനാപകടത്തിൽ മധ്യവയസ്ക്കൻ മരിച്ചു. വർക്കല ഞെക്കാട് റോയൽ ഫാർമസി ഉടമ ശ്രീലകം വീട്ടിൽ പ്രേമാനന്ദ് (57) ആണ് അന്തരിച്ചത്. പരവൂരിലെ ബന്ധുവീട്ടിൽ മരണത്തിൽ പങ്കെടുത്ത ശേഷം തിരികെ പോകും വഴി പുത്തൻകുളം പ്ലാവിള ക്ഷേത്രത്തിലെ ഉത്സവ പറമ്പിൽ നിന്നും സാധനം വാങ്ങിയ ശേഷം കാറിലേക്ക് കയറുന്നതിനിടയിൽ അമിത വേഗതയിലെത്തിയ ഇരുചക്ര വാഹനം ഇടിയ്ക്കുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ശേഷം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. പരവൂർ പൊലീസ് കേസെടുത്തു.

Advertisement