പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി,കരുനാഗപ്പളളിയില്‍ യുവാവ്പിടിയില്‍

കരുനാഗപ്പളളി .പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് പോലീസ് പിടിയില്‍. കുലശേഖരപുരം, കൃഷ്ണന്‍ ഭവനില്‍, ആശാ കൃഷ്ണന്‍(39) ആണ് കരുനാഗപ്പളളി പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ പിതാവ് കൃഷ്ണന്‍കുട്ടി നായരെയാണ് പ്രതി മാരകായുധം ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്.

ആശാ കൃഷ്ണന്‍റെ ഭാര്യ രണ്ട് മാസക്കാലമായി ഇയാളുമായി പിണങ്ങി മാറി താമസിച്ചു വരികയാണ്. ഇത് പിതാവ് കാരണമാണെന്ന വിരോധത്തിലാണ് ഇയാള്‍ പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ തിരികെ വിളിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെ പിതാവുമായി തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് പ്രതി കൈയ്യില്‍ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് പിതാവിന്‍റെ മുഖത്തും തലയിലും മര്‍ദ്ദിക്കുകയും ചെയ്യ്തു. തടയാന്‍ ശ്രമിച്ച മാതാവിനേയും പ്രതി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കൃഷ്ണന്‍കുട്ടി നായര്‍ മരണമടയുകയായിരുന്നു.


കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വി യുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. എസ്.ഐ ശരത്ത്ചന്ദ്രപ്രസാദ് എ.എസ്.ഐ വേണുഗോപാല്‍ എസ്.സി.പി.ഒ രാജീവ്, അനില്‍, ബഷീര്‍ഖാന്‍ എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement