കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശം കഴിഞ്ഞുവന്ന സി പി എം പ്രവർത്തക  മരണപ്പെട്ടു

കരുനാഗപ്പള്ളി. കൊട്ടിക്കലാശം കഴിഞ്ഞുവന്ന വനിതാ പ്രവർത്തക  മരണപ്പെട്ടു. കുലശേഖരപുരം കടത്തൂർ സ്വദേശി ആയ ഷൈജ (48) ആണ് മരണപ്പെട്ടത്. സിപിഎം പ്രവർത്തകയും വനിതാ നേതാവുമായ ഷൈജ ഇന്നലെ നടന്ന കൊട്ടിക്കലാശത്തിൽ സഹപ്രവർത്തകർക്കൊപ്പം ഷൈജ പങ്കെടുത്തിരുന്നു….. നിശബ്ദ പ്രചരണത്തിനുള്ള തയ്യാറെടുപ്പിനിടെ രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ ആയില്ല. ഇന്നലെ ആവേശത്തിമിർപ്പിൽ പിരിഞ്ഞവരെ ഇന്ന് കാത്തിരുന്നത് ഷൈജയുടെ നൊമ്പരപെടുത്തുന്ന വിയോഗവാർത്തയായിരുന്നു.നാട്ടുകാരെയും സഹപ്രവർത്തകരെയും കണ്ണീരിലാഴ്ത്തിയാണ് ഷൈജയുടെ വിയോഗം.ഷാനവസാണ് ഭർത്താവ്. ആദിൽ അമൽ എന്നിവരാണ് മക്കൾ

Advertisement