പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പിടിയില്‍

കൊല്ലം . പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. പള്ളിത്തോട്ടം സെഞ്ച്വറി നഗര്‍ മെനയന്‍സ് എന്ന മനു (20) ആണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്.

പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സുഹൃത്ത് ബന്ധം സ്ഥാപിക്കുകയും സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കി പല ദിവസങ്ങളിലും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പ്രതിയുടെ വീട്ടിലെത്തിച്ചും ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പിന്നീട് വിവാഹ ബന്ധത്തില്‍ നിന്നും ഇയാള്‍ പിന്‍മാറിയതില്‍ പെണ്‍കുട്ടി പള്ളിത്തോട്ടം പോലീസിന് പരാതി നല്‍കുകയും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടുകയും ആയിരുന്നു. കൊല്ലം എസിപി അഭിലാഷ്.എ യുടെ നിര്‍ദ്ദേശാനുസരണം പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ സ്റ്റെപ്റ്റോ ജോണ്‍, എ.എസ്.ഐ മാരായ രാജീവ്, സുനില്‍, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement