അഞ്ചല്‍: വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളയ്ക്കല്‍, പച്ചവിള പഞ്ചായത്തോഫീസിന് സമീപം ഹാറൂണ്‍ ബില്‍ഡിംഗില്‍ വാടകയ്ക്ക് താമസിക്കുന്ന ബീമാ കുഞ്ഞ് (68) ആണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവര്‍ രാവിലെ കതക് തുടക്കാത്തതിനെ തുടര്‍ന്ന് അടുത്ത വീട്ടുകാര്‍ മക്കളെ വിവരമറിക്കുകയായിരുന്നു. തുടര്‍ന്ന് മക്കള്‍ എത്തി പോലീസില്‍ വിവരമറിയിച്ചു. പിന്നീട് കതക് തുറന്ന് നോക്കിയപ്പോള്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ചല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മക്കള്‍: ഷാനിഫ, ഷാജഹാന്‍, റെസീന, സലിം ഷാ.