മലനട റോഡില്‍ സ്വകാര്യ ബസുമായിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ശാസ്താംകോട്ട:സ്വകാര്യ ബസ്സും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.പാവുമ്പ തെക്ക് പുന്നക്കാട്ടിൽ സുധർമ്മനാണ്
മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ
ശാസ്താംകോട്ടയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.ചക്കുവള്ളി – മലനട റോഡിൽ പോരുവഴി കൈതാക്കുളത്തിന് സമീപമാണ് അപകടം ഉണ്ടായത്.പത്തനാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ എതിർ ദിശയിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.പരിക്കേറ്റയാളുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.ശൂരനാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

Advertisement