സംസ്ഥാനത്ത് 69.04%പോളിംങ്,വിശദ വിവരം ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭാ വോട്ടെടുപ്പില്‍ സംസ്ഥാനത്തെ സമയപരിധി അവസാനിച്ചപ്പോള്‍ മെച്ചപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ചില മണ്ഡലങ്ങളില്‍ കള്ളവോട്ട്, വോട്ടിങ് മെഷിന്‍ തകരാര്‍, സംഘര്‍ഷം പോലുള്ള ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും വോട്ടിംഗ് സുഗമമായി നടന്നു.

ആറ് മണിവരെ ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും. നിലവില്‍ 69.04% മാണ് വോട്ടിങ് നിരക്ക്.

20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.

നിലവില്‍ ലഭ്യമായ മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

തിരുവനന്തപുരം-65.68

ആറ്റിങ്ങല്‍-68.84

കൊല്ലം-66.87

പത്തനംതിട്ട-63.05

മാവേലിക്കര-65.29

ആലപ്പുഴ-72.84

കോട്ടയം-65.29

ഇടുക്കി-65.88

എറണാകുളം-67.00

ചാലക്കുടി-70.68

തൃശൂര്‍-70.59

പാലക്കാട്-71.25

ആലത്തൂര്‍-70.88

പൊന്നാനി-65.62

മലപ്പുറം-69.61

കോഴിക്കോട്-71.25

വയനാട്-71.69

വടകര-71.27

കണ്ണൂര്‍-73.80

കാസര്‍ഗോഡ്-72.52

Advertisement