വേങ്ങയിൽ മെഷീൻ പണിമുടക്കി വോട്ടെടുപ്പ് രണ്ടര മണിക്കൂർ വൈകി

ശാസ്താംകോട്ട : കുന്നത്തൂർ താലൂക്കിലെ വേങ്ങയിൽ
മെഷീൻ പണിമുടക്കിയതിനെ തുടർന്ന് വോട്ടെടുപ്പ് രണ്ടര മണിക്കൂർ വൈകി.മൈനാഗപ്പളളി വേങ്ങ ഹയർ സെക്കന്ററി സ്കൂളിലെ 114 -ാം നമ്പർ ബൂത്തിലെ മെഷീനാണ് പണിമുടക്കിയത്.ഇതിനാൽ
വോട്ടു ചെയ്യാൻ എത്തിയവർ മണിക്കുറുകളോളം കാത്ത് നിന്ന് നിരാശരയായി മടങ്ങി.നാൽപ്പത് ശതമാനം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞതിന് ശേഷമാണ് മെഷീൻ തകരാറിലായത്.രണ്ട് മണിക്കൂർ ഉദ്യോഗസ്ഥർ പരിശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല.പിന്നീട് പുതിയ മെഷീൻ കൊണ്ടുവന്നതിന് ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

Advertisement