സുധീർ ഗുരുകുലത്തിന് പി മാധവൻ പിള്ള സ്മാരക ഹിന്ദി അധ്യാപക പുരസ്കാരം

Advertisement

ശാസ്താംകോട്ട: പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികനും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ അന്തരിച്ച പി.മാധവൻ പിള്ളയുടെ ഓർമ്മയ്ക്കായി പള്ളിശേരിക്കൽ ഇ എം.എസ്.ഗ്രന്ഥശാല ഏർപ്പെടുത്തിയ പി മാധവൻ പിള്ള സ്മാരക ഹിന്ദി അധ്യാപക പുരസ്കാരം കരുനാഗപ്പള്ളി കെന്നഡി സ്കൂളിലെ ഹിന്ദി അധ്യാപകനായ സുധീർ ഗുരുകുലത്തിന് നൽകി.

പതിനായിരം രൂപയും ശില്പവുമാണ് അവാർഡ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, പരിസ്ഥിതി -സാംസ്കാരിക രംഗങ്ങളിലെ സംഭാവനകൾ | അക്കാദമിക് മികവ് എന്നിവ മുൻനിർത്തിയാണ് സുധീർ ഗുരുകുലത്തിന് അവാർഡ് നൽകിയത്.പി.മാധവൻ പിള്ള നോവൽ അവാർഡിന് കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ വേളൂർ ബിജുവിൻ്റെ മലയപ്പൂപ്പൻ എന്ന നോവലിനും കർഷക ശ്രേഷ്ഠ പുരസ്കാരം എച്ച്.അബ്ദുൾ നാസറിനും സമ്മാനിച്ചു. ഡോ.സുജിത് വിജയൻ പിള്ള എംഎല്‍എ സമ്മേളനംഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് . ആര്‍. കൃഷ്ണകുമാർ അധ്യക്ഷനായി.പ്രഭാഷകനും ഗ്രന്ഥകാരനുമായ പി.കെ.അനിൽകുമാർ പുരസ്കാര വിജയികളെ പരിജയപ്പെടുത്തി. പ്രശസ്ത കവി കുരീപുഴ ശ്രീകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രൊഫ. ജയലക്ഷ്മി, ട . ശ ശികുമാർ , പി. ആന്റണി, വി.എൻ.സദാശിവൻപിള്ള എകെ. ശങ്കർ , യാസീം, ലത എന്നിവർ സംസാരിച്ചു

Advertisement