ശാസ്താം കോട്ട തടാകതീരത്ത് വൻതോതിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തി

Advertisement

ശാസ്താം കോട്ട. തടാകതീരത്ത് വൻതോതിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തി. തീരത്ത് വള്ളക്കടവിന് അടുത്ത് ആണ് ഗാർഹിക മാലിന്യമെന്ന് സംശയിക്കാവുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ഉപേക്ഷിച്ചത്. ഹരിത കർമ്മ സേനാ പ്രവർത്തകരെത്തി മാലിന്യം പൂർണ്ണമായി നീക്കി.
ലോക ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി തടാക സന്ദർശനം നടത്തിയ തടാക സംരക്ഷണ സമിതി ആകഷൻ കൗൺസിൽ പ്രവർത്തകർക്ക് മുന്നിലാണ് പരാതിയുമായി നാട്ടുകാരെത്തിയത്. അസാധാരണമായ സംഭവത്തില്‍ സമിതി നേതാക്കള്‍ പ്രതിഷേധം അധികൃതരെ അറിയിച്ചു. ഇത്തരത്തില്‍ മാലിന്യം എത്തിച്ച് ഉപേക്ഷിക്കുന്നത് ഞെട്ടിക്കുന്നതാണ്.
വാഹനത്തില്‍ മാത്രമേ ഇവിടെ മാലിന്യമെത്തിക്കാനാവൂ. രപ്രധാനപാതയില്‍ നിന്നും കോളജ് റോഡിലേക്കും അവിടെനിന്നും അമ്പലക്കടവ് റോഡിലേക്കും വന്ന് അവിടെനിന്നാണ് തടാക തീരത്തേക്ക് വാഹനങ്ങള്‍ വരുന്നത്. തീരത്തേക്ക് കാവലില്ലാതെ വാഹനഗതാഗതം അനുവദിക്കുന്നത് അപകടകരമാണ്.

തടാക തീരത്ത് ഗുരുതരമായ മാലിന്യ നിക്ഷേപം നടക്കുന്നതായി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. സന്ദർശനത്തിനെത്തുന്നവരിൽ ഒരു വിഭാഗം മദ്യകുപ്പികളും കവറുകളും അടക്കം തീരത്ത് ഉപേക്ഷിക്കുകയാണ് തടാകത്തിലേക്ക് കുപ്പികൾ എറിയുന്നു. മദ്യവും മയക്കുമരുന്നു വിപണനവും നടക്കുന്നത് പൊലീസിൻ്റെ മൂക്കിന് കീഴെയാണ്. തടാക തീരത്ത് സിസിടിവി സ്ഥാപിച്ച് ‘ കാവലേർപ്പെടുത്തണമെന്നും ചെയർമാൻ എസ് ബാബുജിയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി യോഗം ആവശ്യപ്പെട്ടു.

Advertisement