അമ്പലത്തുംഭാഗം പാൽ സൊസൈറ്റിയിൽ മോഷണം; പണവും നിലവിളക്കും ഭഗവാൻറെ ഫോട്ടോയും കവർന്നു

Advertisement

പോരുവഴി:അമ്പലത്തുംഭാഗം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ വാതിൽ തകർത്ത് മോഷണം.മേശയിൽ സൂക്ഷിച്ചിരുന്ന 4800 രൂപയും ആയിരം രൂപ വിലമതിക്കുന്ന നിലവിളക്കും കൃഷ്ണ ഭഗവാന്റെ ചിത്രവുമാണ് കവർന്നത്.ഇന്ന്(ശനി) രാവിലെ 6 ഓടെ സംഘം തുറക്കാനെത്തിയ സെക്രട്ടറിയും ജീവനക്കാരുമാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്.ഇരുമ്പ് ഷട്ടറുകൾക്ക് നടുവിലുള്ള കതകിന്റെ കുറ്റികൾ ആയുധം ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ ശൂരനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisement