വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് ദിവസത്തേക്ക്മദ്യശാലകകളുടെ പ്രവര്‍ത്തനം നിരോധിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് ദിവസത്തേക്ക് മദ്യശാലകകളുടെ പ്രവര്‍ത്തനം നിരോധിച്ചു. പ്രദേശത്തെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ആഗസ്റ്റ് 21, 22 തീയതികളില്‍ മദ്യശാലകള്‍ അടച്ചിടാന്‍ തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത്.
അതേസമയം ഇന്നലെ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടും വിഴിഞ്ഞം തുറമുഖ സമരം ശക്തിപ്പെടുത്തിയിരിക്കുകയാണ് ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും. തുടര്‍ച്ചയായ രണ്ടാം ദിവസവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂട്ട് തകര്‍ത്ത് സമരക്കാര്‍ അകത്ത് കടന്നു. നൂറു കണക്കിന് പ്രതിഷേധക്കാരാണ് ഇന്നും സമരവേദിയില്‍ എത്തിയത്.

Advertisement