സ്കൂള്‍ ഗേറ്റ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഓച്ചിറ. സ്‌കൂളില്‍ ഇളക്കിവച്ചിരുന്ന ഗേറ്റും കുട്ടികളുടെ റൈഡുകളും മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച കേസില്‍ ശാസ്താംകോട്ട സ്വദേശി പിടിയില്‍. ശാസ്താംകോട്ട മനക്കര ഷിബിന്‍ഭവനില്‍ ഷിബിന്‍ പീറ്ററാണ് പിടിയിലായത്.
ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി വലിയകുളങ്ങര ഗവ.എല്‍പി സ്‌കൂളിലെ ഗേറ്റും റൈഡുകളും ഇളക്കി മാറ്റി സൂക്ഷിച്ചത് കഴിഞ്ഞദിവസം വൈകിട്ട ഒരു പെട്ടി ഓട്ടോയിലെത്തി കടത്താന്‍ ശ്രമിക്കുകയായിരുന്നു . ചോദിച്ചവരോട് ഇത് തനിക്ക് വിറ്റതാണെന്നും അറിയിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഹെഡ്മിസ്ട്രസ് ജയലക്ഷ്മിയുടെ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റുചെയ്തു.

Advertisement