ലഹരിവ്യാപാരത്തെപ്പറ്റി പൊലീസിന് വിവരം നല്‍കിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം,രണ്ടുപേര്‍ പിടിയില്‍

കരുനാഗപ്പള്ളി.ലഹരിവ്യാപാരത്തെപ്പറ്റി പൊലീസിന് വിവരം നല്‍കിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പൊലീസ് പിടിയില്‍. തൊടിയൂര്‍ ശക്രമത്ത് നവാസിനെ കൊലപ്പെടുത്താന്‍ സ്രമിച്ച കേസില്‍ തൊടിയൂര്‍നിഷാദ് മന്‍സിലില്‍ നിസാം(20)പുത്തന്‍പുരയില്‍ അജ്മല്‍(24)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ലഹരി വ്യാപാരം നടത്തുന്ന വിവരം നവാസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. പ്രതികള്‍മുഖേന നിരവധി യുവാക്കള്‍ വഴിതെറ്റുന്നതായിരുന്നു പരാതിക്ക് കാരണം.
ഇതിന്റെ വിരോധം മൂലം ബൈക്കില്‍ വരികയായിരുന്ന നവാസിനെ ഓടയില്‍മുക്കില്‍വച്ച് തടഞ്ഞുനിര്‍ത്തി വാളുകൊണ്ട് വെട്ടുകയായിരുന്നു കഴുത്തിന് വന്നവെട്ട് ഒഴിഞ്ഞതിനാല്‍ കൈയിലേറ്റുതറയില്‍ വീണ നവാസിനെ വീണ്ടും ആക്രമിച്ചു. എസ്‌ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

Advertisement